Latest NewsKeralaNews

“തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത് മോദി മാജിക്” : സുരേഷ് ഗോപി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മോദി മാജിക് നടക്കുമെന്ന് സുരേഷ് ഗോപി എം.പി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്നും പൂജപ്പുര വാര്‍ഡ് തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തുകൊണ്ട് സുരേഷ് ഗോപി എം.പി പറഞ്ഞു.

Read Also : സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ആക്രമണം ; നിരവധി മരണം

അഴിമതിയ്‌ക്കെതിരെ വോട്ട് ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആഹ്വാനം ചെയ്യണം. അഴിമതി രഹിത ഭരണമാണ് എന്‍ഡിഎയുടേത്. അതാണ് കേന്ദ്രത്തില്‍ നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. വിഴിഞ്ഞം തുറമുഖ പദ്ധതി ഉള്‍പ്പെടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് മോദി സര്‍ക്കാര്‍ ഉള്ളതുകൊണ്ട് മാത്രമാണ്. എംപിമാര്‍ ഹൈമാസ് ലൈറ്റുകള്‍ കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചപ്പോള്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് മുന്‍ മേയര്‍ ഉള്‍പ്പെടെ ഉള്ളവര്‍ അതിനെതിരെ രംഗത്തുവന്നതെന്നും സുരേഷ് ഗോപി എം.പി പറഞ്ഞു.

പൂജപ്പുര ഏര്യാ പ്രസിഡന്റ് ശശികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പൂജപ്പുര വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ അഡ്വ.വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, മുന്‍ കൗണ്‍സിലര്‍ ഡോ.വിജയലക്ഷ്മി, ബിജെപി നേമം മണ്ഡലം ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button