മലപ്പുറം: വീടിന്റെ മുറ്റത്ത് വീണു മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മഞ്ചേരി കൂമംകുളം നല്ലൂര് ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷയുടെ മരണത്തിൽ അസ്വാഭാവികത ചൂണ്ടിക്കാണിച്ച് പിതാവ് പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിഭാഗം വിശദമായി നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്.
ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് സംശയിച്ച പ്രസാദ് വിനീഷയുടെ ഫോണ്‍ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടു ഇരുവരും തമ്മിൽ തര്‍ക്കമായി. ഇതിനിടയിൽ പ്രസാദ് വിനിഷയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നു. മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.എന്നാൽ വീടിന്റെ മുറ്റത്ത് വീണു എന്നായിരുന്നു ആദ്യം പറഞ്ഞത്.
പതിനൊന്നു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ വൈഗ (9), ആദിദേവ് (5), കിച്ചു (രണ്ടര) എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. പ്രസാദിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments