
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും പ്രണയപ്പകയെ തുടര്‍ന്ന് കൊലപാതകം. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പ്രതികാരമായി കാമുകിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് ദാരുണമായ സംഭവം നടന്നത്. കരോള്‍ ബാഗിലെ ഒരു പാര്‍ലറില്‍ ജോലി ചെയ്ത് വരികയായിരുന്ന സല്‍മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
Read Also: വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാം: അനുമതി നൽകി ഷാർജ
പ്രതിയായ സദര്‍ ബസാര്‍ സ്വദേശിയായ സോനു എന്ന രോഹിത് ഗുപ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പലചരക്ക് കടയിലെ ജോലിക്കാരനായ ഇയാള്‍ വിവാഹിതനായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കൊല്ലപ്പെട്ട യുവതിയുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു രോഹിത്. എന്നാല്‍ പെ’ട്ടെന്ന് സല്‍മ ബന്ധത്തില്‍ നിന്ന് പിന്മാറിയത് വിദ്വേഷത്തിന് കാരണമായി.യുവതിയുമായി ഒന്നിച്ച് ജീവിക്കാനായി ദാമ്പത്യബന്ധത്തില്‍ നിന്ന് പിന്മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു രാഹുല്‍. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് ഇയാള്‍ അഴുക്കുചാലില്‍ എറിഞ്ഞെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം 28നാണ് സംഭവം നടന്നത്. വെടിയേറ്റ നിലയില്‍ കണ്ട യുവതിയെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മരണം സംഭവിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടുന്നതും.
Post Your Comments