Latest NewsNewsIndia

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന 22 കാരന്‍ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിക്കുന്നത്

ഭോപ്പാല്‍ : നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന 22 കാരന്‍ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി .മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
25കാരിയായ കവിത അഹിറാണ് കൊല്ലപ്പെട്ടത് . പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ പഠനത്തിന് ശല്യമായി മാറിയതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ചയാണ് മനോജ് അഹിര്‍വാര്‍, യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മനോജ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ സഹോദരന്റെ രണ്ടരവയസുകാരന്‍ മകന്‍ നിര്‍ത്താതെ കരഞ്ഞതാണ് കൊലയ്ക്ക് കാരണം.

Read Also : ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാൻ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ മനോജ് കവിതയോട് പറഞ്ഞെങ്കിലും അവര്‍ അത് അവഗണിച്ചു. ഇതില്‍ കുപിതനായ മനോജ് അടുക്കളയില്‍ നിന്ന് കത്തിയുമായെത്തി യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികളില്‍ ടെന്‍ഷന്‍ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അവര്‍ക്ക് പെട്ടെന്ന് ദേഷ്യവും വരാന്‍ സാധ്യത വളരെ കൂടുതലാണ്. ഇക്കാരണത്താല്‍, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ വളരെ കരുതലോടെ നോക്കണമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button