ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഉയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധിയോട് ഡല്‍ഹിയില്‍നിന്ന് മാറാന്‍ നിര്‍ദേശം നല്‍കി ഡോക്ടര്‍മാര്‍. സോണിയഗാന്ധിക്ക് ശ്വാസകോശ അണുബാധയുണ്ടായതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന വ്യക്തിയാണ് സോണിയ.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ഉയരുന്നത് ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവരെ ഗുരുതരമായി ബാധിക്കും. ജൂലൈ 30ന് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സെപ്റ്റംബര്‍ 12ന് ആരോഗ്യ പരിശോധനക്കായി വിദേശത്തേക്ക് പോയിരുന്നു. അതേസമയം സോണിയ ഗാന്ധി ഗോവയിലേക്കോ , ചെന്നൈയിലേക്കോ മാറിതാമസിക്കുമെന്നാണ് റിപ്പോർട്ട് . ചിലപ്പോള്‍ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയക്കൊപ്പമുണ്ടാകുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments