CricketLatest NewsNewsSports

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി ; ഒരു താരത്തിന് കോവിഡ്, മൂന്ന് താരങ്ങള്‍ ഐസൊലേഷനില്‍

ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരിമിത ഓവര്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. ടീമിലെ കളിക്കാരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് -19 രോഗനിര്‍ണയം നടത്തിയ ഒരു കളിക്കാരനെയും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് താരങ്ങളെയും ഐസൊലേഷനില്‍ ആക്കിയതായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) പറഞ്ഞു.

മെഡിക്കല്‍ ടീം അവരെ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഈ മൂന്ന് കളിക്കാരും ലക്ഷണമില്ലാതെ തുടരുന്നുവെന്നും സിഎസ്എ സ്ഥിരീകരിച്ചു. ‘ഒരു കളിക്കാരന്‍ പോസിറ്റീവ് ആയി. മെഡിക്കല്‍ ടീം ഏറ്റെടുത്ത റിസ്‌ക് അസസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവായ കളിക്കാരനുമായി രണ്ട് കളിക്കാര്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തി. മൂന്ന് കളിക്കാരെയും കോവിഡ് -19 പ്രോട്ടോക്കോളുകളുടെ ഭാഗമായി കേപ് ടൗണില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കളിക്കാര്‍ക്ക് രോഗലക്ഷണമില്ല. അവരുടെ ആരോഗ്യം ഉറപ്പാക്കാന്‍ സിഎസ്എയുടെ മെഡിക്കല്‍ ടീം അവരെ നിരീക്ഷിക്കും, ”സിഎസ്എ പ്രസ്താവനയില്‍ പറഞ്ഞു.

ഈ ഘട്ടത്തില്‍, ഈ കളിക്കാരെയൊന്നും പരമ്പരയ്ക്ക് വേണ്ടി മാറ്റി നിര്‍ത്തില്ലെന്നും ഇവര്‍ക്ക് പകരക്കാരെ എടുക്കില്ലെന്നും സിഎസ്എ വ്യക്തമാക്കി., എന്നാല്‍ നവംബര്‍ 21 ശനിയാഴ്ച നടക്കുന്ന ഇന്റര്‍-സ്‌ക്വാഡ് പ്രാക്ടീസ് മത്സരങ്ങളുടെ ആവശ്യകതയ്ക്കായി രണ്ട് കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും സിഎസ്എ അറിയിച്ചു.

കേപ് ടൗണിലെ ന്യൂലാന്റില്‍ നവംബര്‍ 27 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങളും ടി 20 യും കളിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button