NattuvarthaLatest NewsKeralaNewsEntertainment

നിങ്ങൾ ഇത്രയും മികച്ച നടിയെ എങ്ങനെ കണ്ടെത്തി? അപര്‍ണയെ പ്രശംസിച്ച് സൂപ്പർ താരം വിജയ് ദേവരകൊണ്ട; അഭിനന്ദനങ്ങളിൽ നിറഞ്ഞ് മലയാള താരം; അഭിമാനം

അപര്‍ണയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് താരം

സൂരറൈ പോട്രു’വിലെ അഭിനയത്തിന് ഏറെ പ്രശംസകള്‍ നേടിയ താരമാണ് അപര്‍ണ ബാലമുരളി. ബൊമ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകരും സിനിമാതാരങ്ങളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്.

അപര്‍ണയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ടയും.

”സുഹൃത്തുക്കളൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാന്‍ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു.

എന്തൊരു മികച്ച പ്രകടനമാണ് സൂര്യ താങ്കള്‍. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടുന്നു. എത്ര യാഥാര്‍ഥ്യത്തോടെയാണ് ഇവര്‍ അഭിനയിച്ചിരിക്കുന്നത്” എന്നാണ് വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button