News

ഇഡ്ഡലിയില്‍ മുക്കിയ ബാര്‍ക്കോഴ; മാണി പിണറായിയുടെ വീട്ടിലെത്തി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചശേഷം അന്വേഷണം നിലച്ചു: ബിജു രമേശ്

കോഴപ്പണം കൈപ്പറ്റുന്നതില്‍ എല്‍ഡിഎഫും യുഡിഎഫും പിന്നിലല്ല.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ കടുത്ത പരാമർശവുമായി ബാര്‍ ഉടമ ബിജു രമേശ്. ബാര്‍ക്കോഴക്കേസ് ഒത്തു തീര്‍പ്പാക്കാന്‍ സിപിഎം ശ്രമിച്ചുവെന്നാണ് ബാര്‍ ഉടമ ബിജു രമേശിന്റെ ആരോപണം. കെ.എം.മാണിക്കെതിരായ കേസില്‍നിന്ന് പിന്മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആദ്യം ആവശ്യപ്പെട്ടിരുന്നു.

Read Also: അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ…സർക്കാർ ഗവർണറെ സമീപിക്കും

എന്നാൽ കള്ളക്കേസ് എടുക്കുമെന്ന ഭീഷണി വന്നപ്പോഴാണ് കോടിയേരിയെ കണ്ടത്. പിന്മാറരുതെന്ന് പിണറായിയും ആവശ്യപ്പെട്ടു. അതേസമയം പിണറായിയോട് ഇഡ്ഡലി കഴിക്കാന്‍ വന്നോട്ടെയെന്ന് കെ.എം. മാണി ചോദിച്ചു. കെ.എം.മാണി പിണറായിയുടെ വീട്ടിലെത്തി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ആദ്യം തനിക്ക് പിന്തുണ നല്‍കിയ പിണറായിയും കോടിയേരി ബാലകൃഷ്ണനും ഇതോടെ നിലപാട് മാറ്റി. അന്വേഷണം നിര്‍ത്താന്‍ പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്ക് നിര്‍ദേശം പോയി. കേസ് ഒത്തുതീര്‍പ്പാക്കി.

കോഴപ്പണം കൈപ്പറ്റുന്നതില്‍ എല്‍ഡിഎഫും യുഡിഎഫും പിന്നിലല്ല. രാഷ്ട്രീയത്തില്‍ ഇരുകൂട്ടര്‍ക്കും ഒരു ആദര്‍ശവുമില്ല. വിജിലന്‍സിനെ ഇവരുടെ ചട്ടുകമാക്കി മാറ്റിയെന്നും ബിജു രമേശ് പറഞ്ഞു. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button