ബല്ലിയ (യുപി): ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ വക്താവ് അനുപ് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അക്തര്‍ അന്‍സാരി, സതീഷ് സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സുഖ്പുര പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) വീരേന്ദ്ര യാദവ് പറഞ്ഞു. രണ്ടുപേരെ കൂടാതെ അജ്ഞാതര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു. കോസില്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് എസ്എച്ച്ഒ പറഞ്ഞു.
Post Your Comments