കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ പരാതി. ടിഎംസി നേതാവ് ചന്ദ്രിമ ഭട്ടാചാര്യയാണ് ബംഗാൾ പൊലീസിൽ പരാതി നല്‍കിയത്. റേഷന്‍ അഴിമതി കേസില്‍ ഷാജഹാൻ ഷെയ്ഖിന് രക്ഷപ്പെടാൻ കഴിഞ്ഞത് മമതയുടെ അനുഗ്രഹം ഉള്ളത് കൊണ്ടാണെന്നായിരുന്നു അമിത് മാളവ്യയുടെ പരാമർശം. പ്രസ്താവന വിവാദമായതോടെ ചന്ദ്രിമ ഭട്ടാചാര്യ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം മുന്‍നിർത്തി ഗവർണർ സിവി ആനന്ദ്ബോസ് ബംഗാള്‍ സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റേഷൻ അഴിമതി, ഷാജഹാൻ ഷെയ്ക്കിനെ അറസ്റ്റ് ചെയ്യാത്തത്, ഇഡി ഉദ്യോഗസ്ഥർക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളിലാണ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ ഇഡി, സിആർപിഎഫ് ഉന്നത ഉദ്യോസ്ഥരുമായും ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments