ചെന്നൈ: തമിഴ്‌നാട്ടില്‍ ടെലിവിഷന്‍ സീരിയല്‍ താരത്തെ വെട്ടിക്കൊന്നു. തേന്‍മൊഴി ബിഎ എന്ന ജനപ്രിയ സീരിയലില്‍ വില്ലന്‍ വേഷം ചെയ്ത സെല്‍വരത്തിനമാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു ഇയാൾക്ക്.
ശനിയാഴ്ച സെല്‍വരത്തിനം ഷൂട്ടിനു പോവാതെ ഒരു സുഹൃത്തിനൊപ്പമാണ് കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് സെല്‍വരത്തിനം പുറത്തുപോവുകയായിരുന്നു ഉണ്ടായത്. കുറച്ചുകഴിഞ്ഞപ്പോള്‍ സെല്‍വത്തിനു വെട്ടേറ്റതായി സുഹൃത്തിനു വിവരം കിട്ടുകയാണ് ഉണ്ടായത്. സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചതും.
ശ്രീലങ്കന്‍ അഭയാര്‍ഥിയായ സെല്‍വരത്തിനം പത്തു വര്‍ഷത്തിലേറെയായി തമിഴ് സീരിയല്‍ രംഗത്തുണ്ട്. ഭാര്യയും മക്കളും വിരുദുനഗറിലാണ് താമസം. സംഭവസ്ഥലത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കുറ്റകൃത്യം ചെയ്തവരെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments