വാഷിംഗ്ടണ്‍:ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാസ കേന്ദ്രത്തില്‍ നിന്ന് നാല് ബഹിരാകാശ യാത്രികരുമായി സ്പേയ്സ് എക്സിന്‍റെ ഡ്രാഗണ്‍ പേടകം വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്ച രാത്രി 7.27 നാണ് പേടകം വിക്ഷേപിച്ചത്. മൈക്കള്‍ ഹോപ്കിന്‍സ്, വിക്ടര്‍ ഗ്ലോവര്‍, ഷാനന്‍ വാക്കര്‍, ജാപന്‍ സൊയ്ചി നോഗുചി എന്നിവരാണ് ബഹിരാകാശത്തേയ്ക്ക് പറന്നുയര്‍ന്നത്.
യുഎസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ ‘ശാസ്ത്രത്തിന്റെ ശക്തിയുടെ തെളിവാണിതെന്നും നമ്മുടെ പുതുമ, വൈദഗ്ധ്യം, ദൃഢനിശ്ചയം എന്നിവ യോജിപ്പിച്ചുകൊണ്ട് നമ്മുക്ക് നേടാന്‍ കഴിയുന്നതാണെന്നും’ സൂചിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. അതേസമയം, ഈ ഉദ്യമത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘മഹത്തായത്’ എന്ന് ട്വീറ്റ് ചെയ്തു.
ഉപരാഷ്ട്രപതി മൈക്ക് പെന്‍സ് വിക്ഷേപണ ദൗത്യത്തെ ‘അമേരിക്കയിലെ മനുഷ്യ ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയ കാലഘട്ടം’ എന്ന് വിശേഷിപ്പിച്ചു. എട്ട് മണിക്കൂര്‍ മുതല്‍ ഒരു ദിവസം വരെ നീളാവുന്നതാണ് ബഹിരാകാശ യാത്ര. മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും ഉള്‍പ്പെടുന്നതാണ് പര്യവേഷണ സംഘം.
Post Your Comments