Latest NewsNewsTechnology

വരിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി സ്റ്റാർലിങ്ക്

സ്പേസ് എക്സിന്റെ നേതൃത്വത്തിൽ കമ്പനി ഇതിനോടകം 3,000- ത്തിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്

ആഗോള തലത്തിൽ വരിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് മുന്നേറ്റവുമായി സ്റ്റാർലിങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 15 ലക്ഷം വരിക്കാരാണ് സ്റ്റാർലിങ്കിന് ഉള്ളത്. കഴിഞ്ഞ ഡിസംബറിൽ വരിക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞിരുന്നു. വെറും മൂന്ന് മാസം കൊണ്ടാണ് 5 ലക്ഷത്തിലധികം ഉപഭോക്താക്കളെ നേടിയെടുത്തതെന്ന് സ്റ്റാർലിങ്ക് വ്യക്തമാക്കി. സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്.

സ്റ്റാർലിങ്കിന്റെ നേട്ടം അറിയിച്ചുകൊണ്ട് ട്വിറ്ററിൽ ഇലോൺ മസ്ക് ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പരമ്പരാഗത ഇന്റർനെറ്റ് സേവനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഭൂപ്രദേശങ്ങളിൽ സ്റ്റാർലിങ്ക് ഉപകരണങ്ങളുടെ സഹായത്തോടെ തടസ്സമില്ലാത്ത ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ദൃശ്യമാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Also Read: സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കും, അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

സ്പേസ് എക്സിന്റെ നേതൃത്വത്തിൽ കമ്പനി ഇതിനോടകം 3,000- ത്തിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. 42,000 ഉപകരണങ്ങൾ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ഇവയിൽ 12,000 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമിയുടെ ഓർബിറ്റിൽ പതിനായിരക്കണക്കിന് ചെറു ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഭൂമിയിൽ എവിടെയും സേവനം ഉറപ്പുവരുത്താനാണ് സ്റ്റാർലിങ്കിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button