തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറി എന്നാരോപിച്ച് ശാസ്തമംഗലം സ്വദേശി ലോറൻസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ലോറൻസ് മ്യൂസിയം പോലീസിൽ പരാതി നൽകി.
Read Also : മണ്ഡലകാല തീര്‍ത്ഥാടനം : ശബരിമല നട തുറന്നു ; ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി
ബിനീഷ് അറസ്റ്റിലായ ശേഷവും ഫോണിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ബിനീഷിന്റെ മുൻ ഡ്രൈവർ മർദ്ദിച്ചുവെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരത്ത് ലോഡ്രിംഗ് സ്ഥാപനം നടത്തുകയാണ് ലോറൻസ്. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തും ലോറൻസ് സജീവമാണ്.
ശാസ്തമംഗലത്ത് മുടിവെട്ടാൻ പോയപ്പോഴായിരുന്നു ലോറൻസിന് നേരെ ആക്രമണമുണ്ടായത്. അക്രമികളിൽ നിന്നും രക്ഷപ്പെട്ട ലോറൻസ് മ്യൂസിയം പോലീസിൽ വിവരമറിയിച്ചു. പിന്നീട് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അക്രമിസംഘം തന്റെ വീടിന് നേരെയും ആക്രമണം നടത്തിയെന്ന് ലോറൻസ് പറയുന്നു.
Post Your Comments