ന്യൂയോര്‍ക്ക്: സൂര്യനില്‍ നിന്നുള്ള ഭൗമകാന്തിക കൊടുങ്കാറ്റില്‍ സ്‌പേസ് എക്സ് വിക്ഷേപിച്ച 40 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ നഷ്ടപ്പെട്ടു. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് (എൽ.ഇ.ഒ) 49 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ ഒരു പുതിയ ബാച്ച് വിക്ഷേപിച്ചതിന് ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ ഭൗമകാന്തിക കൊടുങ്കാറ്റില്‍ അവയില്‍ 40 എണ്ണം നഷ്ടമായെന്ന് സ്‌പേസ് എക്‌സ് വ്യക്തമാക്കി.
Also read: സൈന്യത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള എന്‍എസ്ജി കമാന്‍ഡോ സേന ചുവടുമാറ്റുന്നു, ഇനി ആഭ്യന്തര സുരക്ഷ
കഴിഞ്ഞ ഫെബ്രുവരി 3 ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന് പിന്നാലെ ഭൗമകാന്തിക കൊടുങ്കാറ്റ് ഉണ്ടാവുകയായിരുന്നു. ഈ പ്രതിഭാസം ഏകദേശം നാല് മണിക്കൂറോളം സമയം നീണ്ടുനിന്നു.
സൂര്യനിലെ ആളിക്കത്തല്‍കൊണ്ട് സംഭവിക്കുന്ന കാന്തിക കണങ്ങളുടെ പ്രവാഹമാണ് ഭൗമകാന്തിക കൊടുങ്കാറ്റുകൾ. ഇത്തരം കൊടുങ്കാറ്റുകൾ ബഹിരാകാശ ശൂന്യതയിലേക്കും, ഭൂമി ഉള്‍പ്പെടെയുള്ള ആന്തരിക ഗ്രഹങ്ങളിലേക്കും വസ്തുക്കളെ തള്ളിവിടുന്നു. ജി 2 ക്ലാസ് ഭൗമകാന്തിക കൊടുങ്കാറ്റിനെ കുറിച്ച് നേരത്തെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇലോണ്‍ മസ്‌കിന് കീഴിലുള്ള സ്‌പേസ് എക്‌സ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റ് 49 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ആദ്യ ബാച്ച് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ 2018 ഫെബ്രുവരിയിലാണ് വിക്ഷേപിച്ചത്. 2020 ജനുവരി ആയപ്പോഴേക്കും സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ എണ്ണം 2000 കടന്നു. എന്നാല്‍ അവയിൽ പലതും പിന്നീട് പല കാരണങ്ങളാല്‍ പ്രവര്‍ത്തനക്ഷമമല്ലാതായി.
Post Your Comments