KeralaCinemaMollywoodLatest NewsIndiaNewsEntertainment

ഇതല്ലേ യഥാർത്ഥ സൂപ്പർസ്റ്റാർ ; വനവാസി വികാസകേന്ദ്രത്തിന്റെ വനമിത്ര സേവാ പുരസ്കാരം സന്തോഷ് പണ്ഡിറ്റിന്

കേരള വനവാസി വികാസകേന്ദ്രത്തിന്റെ ഇത്തവണത്തെ വനമിത്ര സേവാ പുരസ്കാരം നടൻ സന്തോഷ് പണ്ഡിറ്റിന് ലഭിച്ചു.കഴിഞ്ഞ പത്തു വർഷമായി കേരളത്തിലെ ആദിവാസി മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി ചെയ്ത നിസ്വാർത്ഥ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകിയത് , വയനാട്ടിലെ പനമരത്തു വച്ച് നടന്ന ചടങ്ങിലാണ് അവാർഡ് നൽകിയത്.

Read Also : മണിപ്പൂർ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

തൻ്റെ ഔദ്യോഗിക , സിനിമ ജീവതത്തിൽ നിന്നും ലഭിച്ച തുകയുടെ വലിയ ഒരു ഭാഗം തന്നെ ആദിവാസി ഊരുകളിൽ നേരിട്ടെത്തി അവരുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞു സഹായിക്കുവായി പണ്ഡിറ്റ് ചിലവഴിച്ചിട്ടുണ്ട്.പ്രളയ ഭീകരതയിൽ കേരളത്തിലെ ജനങ്ങൾ വരുതിയിൽ ആയപ്പോഴും കൊറോണ സമയത്തും തൻ്റെ സിനിമാ പ്രവർത്തങ്ങൾ ഒഴിവാക്കി പൂർണമായും അവശയതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുവാൻ പ്രത്യേകിച്ച് ആദിവാസി മേഖലയിൽ പണ്ഡിറ്റ് നടത്തിയ പ്രവർത്തനങ്ങൾ വാർത്താപ്രാധാന്യം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button