അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ് നടക്കുന്നത്. ഗൗരി ലക്ഷ്മിഭായിയെ രൂക്ഷമായി വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ ഗൗരി ലക്ഷ്മിഭായിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനിൽക്കുന്നത് രാജവംശത്തിന്റെ ഔദാര്യം ഒന്നുകൊണ്ടു മാത്രമാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
തിരുവിതാംകൂർ ഇളയ റാണി, ഹെർ ഹൈനസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നു .
സാഹത്യ ലോകത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവർക്ക് പത്മശ്രീ നൽകിയിട്ടുള്ളത്.
ദ ഡോൺ(????)
ശ്രീ പത്മനാഭസ്വാമി ടെമ്പിൾ(????)
തുളസി ഗാർലൻഡ്(????)
ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ് (????) എന്നിവ പ്രധാന കൃതികൾ മാത്രം. മറ്റുള്ള കൃതികളിൽ പ്രധാനപ്പെട്ടവ.. “Kerala Temple Architecure” (1997), “ബുദ്ധ ദർശനം” (2007), “Glimpses of Kerala Culture” (2011), “രുദ്രാക്ഷ മാല” (2014) എന്നിവ വളരെ ശ്രദ്ധിക്കപെട്ടു..
??? ഓളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ സംഭാവനകളായിട്ടുണ്ടു്. പി.പി. രാമവർമ്മരാജയുടെ ശ്രീ ശബരിമല അയ്യപ്പചരിതം എന്ന കൃതി ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്.
ലക്ഷ്മിഭായി തമ്പുരാട്ടിയുടെ സൈലൻസ് എന്ന കവിതയിലെ ആദ്യ വരികൾ തന്നെ നോക്കു.
??? ??????? ??????? ??????????? ????
?? ?????????? ???? ?????????? ?????
???????? ?? ??? ????? ??? ????????
?????? ???, ??? ?????? ?? ??? ?????
???????, ??? ???????? ?? ????? ?? ????.
അവരുടെ ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ ലോക പുസ്തക വിപണിയിൽ കിട്ടും,
തമ്പുരാട്ടി എഴുത്തുകാരി മാത്രമല്ല, പൊതു സമൂഹത്തിൽ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തക കൂടിയാണ്..
‘പോയട്രി ക്വാർട്ടർലി’ എന്ന ആനുകാലികത്തിൽ ഇവർ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്. മാക്മില്ലൻ കമ്പനിയാണു് ‘ദ് ഡോൺ’ എന്ന കൃതി പ്രസിദ്ധീകരിച്ചതു്. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ശ്രീ പത്മനാഭസ്വാമി ടെമ്പിൾ എന്ന കൃതി. ക്ഷേത്രസംബന്ധമായ ഐതിഹ്യങ്ങൾ, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ, അനുഷ്ഠാനങ്ങൾ, ദേവതാസങ്കല്പങ്ങൾ എന്നിവയെല്ലാം ഇതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമിക്ഷേത്രം എന്ന പേരിൽ ഈ കൃതിയുടെ മലയാള പരിഭാഷ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998ൽ പ്രസിദ്ധീകരിച്ചു. (വിവർത്തകർ: കെ. ശങ്കരൻ തമ്പൂതിരി, കെ. ജയകുമാർ). കന്യാകുമാരി മുതൽ അരൂർ വരെയുള്ള മുപ്പത്തിമൂന്നു പ്രമുഖക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ചതുളസി ‘ഗാർലൻഡ്’. പുരാണ കഥകളുടേയും ചരിത്ര ഗവേഷണത്തിന്റേയും വാസ്തുവിദ്യയുടേയും സമഞ്ജസമായ മേളനം ഈ കൃതിയിൽ കാണാം. ദൈവിക ചൈതന്യത്തിന്റേയും ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശക്തിയുടേയും മഹത്ത്വം ഇതിൽ വെളിവാകുന്നുണ്ട്.
ഭാരതീയ സംസ്കാരത്തിന്റെ അന്തഃസത്ത പൂർണമായും പ്രകടമാക്കുന്ന കൃതിയാണു് ‘ദ് മൈറ്റി ഇൻഡ്യൻ എക്സ്പീരിയൻസ്’. ഭാരതീയ വിദ്യാഭവനാണ് ഇതിന്റെ പ്രസാധകർ.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് അഭിനന്ദനങ്ങൾ, ആശംസകൾ.
തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനിൽക്കുന്നെങ്കിൽ അത് ആ രാജവംശത്തിന്റെ ഔദാര്യം ഒന്നുകൊണ്ടു മാത്രം ആണ് .
Post Your Comments