indiaന്യൂഡൽഹി: രാജ്യത്തെ സൈബർ സുരക്ഷാ നയം ഭേദഗതി ചെയ്യാനൊരുങ്ങുന്നു. അടുത്ത മാസത്തോടെയാവും ഭേദഗതി വരുന്നത്. ഇത് സംബന്ധിച്ച് നിർദേശങ്ങൾക്ക് നിയമ വകുപ്പ് അംഗീകാരം നൽകിയിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ്, വ്യക്തിത്വ വിവര ചൂഷണം എന്നിവയുടെ വിവിധ വശങ്ങൾ, അതിനുള്ള പരിഹാര മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള വ്യവസ്ഥകൾ അടങ്ങിയ പുതിയ നയമാണ് രാജ്യത്ത് നിലവിൽ വരുന്നത്.
നിലവിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് കൃത്യമായ നിയമത്തിന്റെ അഭാവം രാജ്യത്ത് ഉള്ളതാണ്. 2013ലെ സൈബർ സുരക്ഷാ നയത്തിന് ഒരു നിയമത്തിന്റെ അവഗാഹത ഇല്ലെന്നാണ് കണ്ടെത്തലുകൾ. ഇതിലുണ്ടായ ന്യൂനതകൾ പരിഹരിച്ച് പുതിയ നയം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതും.
നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററുടെ ഓഫീസ്, നോഡൽ അതോറിറ്റി എന്നീ ഏജൻസികളാണ് വിവിധ മന്ത്രാലയങ്ങളിൽ നിന്നും മറ്റ് വിദഗ്ധരിൽ നിന്നും നിർദേശങ്ങൾ ശേഖരിച്ചിരിക്കുന്നത്. നയം ഓർഡിനൻസ് ആയി വിജ്ഞാപനം ചെയ്യാനുള്ള നീക്കത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയം.
പുതിയ നയം വിജ്ഞാപനം ചെയ്യുന്നതിന് മുൻപായി ടെലികോം കമ്പനികളോട് അവരുടെ നെറ്റ്വർക്ക് സിസ്റ്റം ഇൻഫോർമേഷൻ സെക്യൂരിറ്റി ഒാഡിറ്റിങ്ങിന് വിധേയമാക്കാൻ സർക്കാർ ആവശ്യമുന്നയിക്കുകയുണ്ടായി. ആഗോള ഡാറ്റാബേസിലേക്ക് വിവര ചോർച്ച നടത്തുന്ന പഴുതുകൾ ഉണ്ടെങ്കിൽ അത് പുതിയ നയം പ്രാബല്യത്തിൽ വരുന്നതിന് മുൻപേ അടയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
Post Your Comments