ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെത്തുടര്‍ന്ന് 2014നും 2017നും ഇടയിലുള്ള കാലഘട്ടത്തില്‍ 3,500 ലേറെ മാവോയിസ്റ്റുകള്‍ കീഴടങ്ങിയതായി പ്രധാനമന്ത്രി. ഒപ്പം മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ അക്രമങ്ങളില്‍ 20 ശതമാനം കുറവുണ്ടായതായും മോദി കൂട്ടിച്ചേര്‍ത്തു.നക്സല്‍ ബാധിത പ്രദേശങ്ങളിലെ അക്രമങ്ങളെക്കുറിച്ച് പറഞ്ഞാല്‍, കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വികസനപ്രവര്‍ത്തനങ്ങളും കേന്ദ്രസര്‍ക്കാര്‍ നയങ്ങളും മൂലം 2014നും 2017നും ഇടയില്‍ 3,500 നക്സലുകള്‍ കീഴടങ്ങിയിട്ടുണ്ട്. നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. നമോ മൊബൈല്‍ ആപ്പിലൂടെ ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യമറിയിച്ചത്.
‘മേരാ ബൂത് സബ്സെ മജ്ബൂത്'(എന്റെ ബൂത്ത് അതിശക്തം) മുദ്രാവാക്യമോ, പരിപാടിയുടെ പേരോ മാത്രമല്ല, ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും വേണ്ടിയുള്ള പരിഹാരമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബിലാസ്പൂര്‍(ഛത്തീസ്ഗഡ്), ബസ്തി(യുപി), ധന്‍ബാദ്(ജാര്‍ഖണ്ഡ്), ചിട്ടോഗാര്‍ഹ്(രാജസ്ഥാന്‍), മന്ദ്സോര്‍(മധ്യപ്രദേശ്) എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരുമായിട്ടായിരുന്നു പ്രധാനമന്ത്രി സംവദിച്ചത്.
Post Your Comments