കർഷകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്ര തീരുമാനം. കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി.
ഏത് വിഷയവും ചര്‍ച്ചചെയ്ത് അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാകും. ചര്‍ച്ചയില്‍ പോസിറ്റീവ് ആയ ഫലം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി തോമര്‍ പറഞ്ഞു. പുതിയ കാര്‍ഷിക നയം ഈ കാലത്തിന്റെ ആവശ്യമാണ്. വരും കാലങ്ങളില്‍ ഇത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുക. ഡിസംബര്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്രമന്ത്രി തോമര്‍ കൂട്ടിച്ചേർത്തു.
Post Your Comments