അലഞ്ഞു തിരിയുന്ന ആടുമാടുകൾ എല്ലായിടത്തും സർവ്വസാധാരണമാണ് ഉത്തരേന്തയിലും നോർത്ത് ഇന്ത്യയിലുമെല്ലാം എണ്ണപ്പെടാത്തത്ര കന്നുകാലികളാണ് ഇത്തരത്തിൽ അലഞ്ഞു നടക്കുന്നത്.
ഫരീദാബാദിലെ തെരുവില്‍ അലഞ്ഞു തിരിയുന്ന ഗര്‍ഭിണിയായ പശുവിന്‍റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത് 71 കിലോ മാലിന്യം. എന്നാല്‍ ശസ്ത്രക്രിയക്കു ശേഷം പശുവും പശുക്കുട്ടിയും മരണപ്പെട്ടു. ഫെബ്രുവരിയില്‍ വാഹനമിടിച്ച് പരിക്കേറ്റ പശു അന്നുമുതല്‍ ഫരീദാബാദ് ആനിമല്‍ ട്രസ്റ്റിന്‍റെ പരിചരണത്തിലായിരുന്നു. അവരുടെ നേതൃത്വത്തില്‍ തന്നെയാണ് ശസ്ത്രക്രിയ നടത്തിയത്. നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ പശുവിന്‍റെ വയറ്റില്‍ നിന്ന് കിട്ടിയ വസ്തുക്കളില്‍ പ്ലാസ്റ്റിക്ക്, മാര്‍ബിള്‍ എന്നിവയും ഉള്‍പ്പെടുന്നു. അതിന്‍റെ കുട്ടിക്ക് വളരാനുള്ള സ്ഥലം പോലും പശുവിന്‍റെ വയറ്റിലുണ്ടായിരുന്നില്ലെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയവരിലൊരാള്‍ പറഞ്ഞു.
Also Read:1,71,000 കോടി രൂപ ചിലവിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി ; ഉത്തർപ്രദേശിൽ സർവ്വേ ആരംഭിച്ചു
ഇതിനുന്പ് ഹരിയാനയില്‍ തെരുവില്‍ അലഞ്ഞിരുന്ന ഒരു പശുവിന്‍റെ വയറ്റില്‍ നിന്ന് 50 കിലോയോളം മാലിന്യം പുറത്തെടുത്തിരുന്നു. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ തെരുവുകളില്‍ ഏകദേശം 50 ലക്ഷത്തോളം പശുക്കള്‍ അലയുന്നുണ്ട്.അലഞ്ഞു തിരിയുന്ന അപശുക്കൾക്കും മറ്റും കൃത്യമായ ഭക്ഷണമോ ഒന്നും തന്നെ ലഭിക്കുന്നില്ല. സാമൂഹ്യ വിരുദ്ധരിൽ നിന്നുണ്ടാകുന്ന പല ആക്രമണങ്ങൾക്കും അത് കാരണമാകുന്നുമുണ്ട്. ഇവയെ പുനരധിവസിപ്പിക്കാനും മറ്റും സർക്കാരുകൾ കൃത്യമായ നടപടികൾ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഹജീവികളെക്കൂടി ശ്രദ്ധിക്കാൻ നമ്മൾ ജനങ്ങളും ബാധ്യസ്ഥരാണ്. ടൺ കണക്കിന് മാലിനയങ്ങളാണ് ഇന്ത്യയിൽ ദിനംപ്രതി ഉപേക്ഷിക്കപ്പെടുന്നത് ഇത് വലിയ പാരിസ്ഥിതിക പ്രശ്നവും മറ്റും സൃഷ്ടിക്കുമെന്നിരിക്കെ ഈ വാർത്തയും ഞെട്ടിക്കുന്നതാണ്
Post Your Comments