ഇന്ത്യക്കാരിലെ ലൈംഗിക ശീലങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഫലം പുറത്ത്. സര്‍വേയുടെ വിവരങ്ങള്‍ പ്രകാരം ഇന്ത്യക്കാരില്‍ 90 ശതമാനം ആളുകളും 30 വയസാകുന്നതിന് മുന്‍പേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്. 20നും 24നും വയസിനിടെ ഒട്ടുമിക്ക പുരുഷന്മാരും ലൈംഗികത അനുഭവിക്കുന്നുവെങ്കില്‍ സ്ത്രീകളില്‍ ഇത് 15നും 19 വയസിനും ഇടയിലാണ്.
ഇതില്‍ സ്ത്രീകള്‍കള്‍ക്ക് പ്രായം കുറവാകാന്‍ കാരണം ഇന്ത്യയിലെ മിക്കയിടത്തും ചെറു പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നു എന്നുള്ളതാണ്. വിദ്യാഭ്യാസത്തിനായി കൂടുതല്‍ കാലഘട്ടം ചെലവഴിയ്ക്കുന്നവരില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രായം കൂടുമെന്നും പഠനങ്ങള്‍ പറയുന്നു. ഇന്ത്യയില്‍ ആകമാനം കണക്ക് പരിശോധിച്ചാല്‍ 15നും 24നും ഇടയില്‍ പ്രായമുള്ള 11 ശതമാനം പുരുഷന്മാരും 2 ശതമാനം സ്ത്രീകളും വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദേശീയ തലത്തില്‍ 47 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും നാലാഴ്ച്ച കൂടുമ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. തീര്‍ത്തും അവിവാഹിതരായ പുരുഷന്മാരില്‍ 14 ശതമാനവും സ്ത്രീകളില്‍ 2 ശതമാനം സ്ത്രീകളും ലൈംഗിക ബന്ധത്തില്‍ പങ്കെടുത്തിട്ടുള്ളതായും കണക്കുകള്‍ പറയുന്നു.
Post Your Comments