ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നസിറുദ്ദീന്‍ ഷാ നടത്തിയ പരാമശങ്ങള്‍ ഏറ്റെടുത്ത് വിമര്‍ശനം നടത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി നസറുദ്ദീന്‍ ഷാ. ഇമ്രാന്‍ ഖാന്‍ സ്വന്തം രാജ്യത്തെ കാര്യം നോക്കിയാല്‍ മതിയെന്നും അദ്ദേഹത്തെ ബാധിക്കാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും നസറുദ്ദീന്‍ ഷാ വ്യക്തമാക്കി.
തനിക്ക് തന്റെ മക്കളുടെ കാര്യമോര്‍ക്കുമ്പോള്‍ പേടി തോന്നുന്നുണ്ടെന്നും, മുസ്ലിം മതവിഭാഗത്തിലുള്ളവരെ തുല്യ പൗരന്മാരായി കണക്കാക്കാത്ത ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് മുഹമ്മദലി ജിന്നയുടെ പ്രസ്താവനയെ കുറിച്ചും നസറുദ്ദീന്‍ ഷാ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്, പോലീസ് ഉദ്യോഗസ്ഥന്റെ ജീവനെക്കാള്‍ വിലപ്പെട്ടതാണോ പശുവിന്റെ ജീവനെന്ന് നസറുദ്ദീന്‍ ഷാ ചോദിച്ചിരുന്നു. ഇതിനെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ആള്‍ക്കൂട്ട ആക്രമത്തില്‍ ദുഃഖിക്കുന്ന ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് ബുലന്ദ്ശഹര്‍ സംഭവത്തില്‍ പ്രതികരിച്ചതെന്നും സ്‌നേഹിക്കുന്ന രാജ്യത്തെപ്പറ്റിയുള്ള ആശങ്ക പ്രകടിപ്പിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം നസറുദ്ദീന്‍ ഷാ അജ്മീറില്‍ പ്രതികരിച്ചിരുന്നു.
ഇതിനെകുറിച്ചാണ് ഖാന്‍ സംസാരിച്ചത്. ന്യൂനപക്ഷപങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് എങ്ങനെ ഭരിക്കാമെന്ന് താന്‍ മോദിക്ക് കാണിച്ച് കൊടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. മോദിയുടേത് പോലെയല്ല, ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും ഖാന്‍ പറഞ്ഞിരുന്നു. ലാഹോറിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ്, നസറുദ്ദീന്‍ ഷായുടെ പ്രസ്താവനയെക്കുറിച്ച് ഖാന്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ എഴുപതു വര്‍ഷമായി ജനാധിപത്യ ഭരണം കാക്കുന്ന ഇന്ത്യയിലെ കാര്യങ്ങള്‍ എങ്ങിനെ നടത്തണമെന്നറിയാമെന്നും ഷാ പ്രതികരിച്ചു.
Post Your Comments