Latest NewsNewsIndia

മകളുടെ കരച്ചില്‍ കണ്ട് അറസ്റ്റിലായ വ്യക്തിയെ യോഗി ആദിത്യനാഥ് വിട്ടയച്ചു, പോകുമ്പോള്‍ മകള്‍ക്കായി കൈ നിറയെ മധുരപലഹാരങ്ങളും സമ്മാനങ്ങളും

ബുലന്ദ്ഷഹര്‍: പടക്കങ്ങള്‍ അനധികൃതമായി വിറ്റതിന് അറസ്റ്റിലായ വ്യക്തിയെ മോചിപ്പിക്കാന്‍ ദീപാവലി തലേന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ജയില്‍ മോചിതനായി പോകുമ്പോള്‍ മുഖ്യമന്ത്രി പിടിയിലായ വ്യക്തിയുടെ മകള്‍ക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും അയച്ചു.

സോഷ്യല്‍ മീഡിയയില്‍ ഒരു പെണ്‍കുട്ടി പോലീസ് വാനിന് നേരെ തല കുനിച്ച് നില്‍ക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ നടപടി. വീഡിയോ വൈറലായതോടെ യോഗി സംഭവത്തോട് പ്രതികരിച്ചിരുന്നു. ഖുര്‍ജ പട്ടണമായ ബുലന്ദ്ഷറിലാണ് സംഭവം നടന്നതെന്ന് മുഖ്യമന്ത്രിയുടെ അടുത്ത സഹായി ശലഭ് മണി ത്രിപാഠി പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം ഖുര്‍ജയിലെ മുണ്ടഖേദ റോഡ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും മറ്റ് കുറച്ചുപേരെയും പ്രാദേശിക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ അവരെ വാനില്‍ കൊണ്ടുപോകുമ്പോള്‍, അതിലെ ഒരു വ്യക്തിയുടെ മകള്‍ കരയുകയും പിതാവിനെ വെറുതെ വിടണമെന്ന് അവരോട് അപേക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പോലിസ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

സംഭവത്തിന്റെ വീഡിയോ നിരവധി പേര്‍ പങ്കിട്ടപ്പോള്‍ മുഖ്യമന്ത്രി ആദിത്യനാഥ് പോലീസിന്റെ പെരുമാറ്റം വിവേകശൂന്യമാണെന്ന് കണ്ടെത്തി. ദീപാവലി സമ്മാനങ്ങളും മധുരപലഹാരങ്ങളും പെണ്‍കുട്ടിക്ക് വീട്ടില്‍ എത്തിക്കാനും പിടികൂടിയവരെ വിട്ടയക്കാനും അദ്ദേഹം ഉത്തരവിട്ടു. ബുലന്ദ്ഷഹര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാ സിങ്ങും സംഭവം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button