ബെറ്റ്‌വച്ചതിനെ തുടർന്ന് കത്തിച്ച പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം. ദീപാവലി രാത്രി ബെംഗളുരുവിലാണ് സംഭവം.സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.
സുഹൃത്തുക്കളുമായി ബെറ്റ് വച്ചതിനെ തുടർന്നാണ് ശബരീഷ് പടക്കത്തിന് മുകളില്‍ കയറിയിരുന്നത്. പടക്കം കത്തിക്കുന്നതിന് മുമ്പ് ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു കാര്‍ബോര്‍ഡ് ബോക്‌സിന് താഴെയായി പടക്കം വച്ചു. അതിന് മുകളില്‍ കയറിയിരിക്കുന്നവര്‍ക്ക് ഒരു ഓട്ടോറിക്ഷ കിട്ടുമെന്നായിരുന്നു ബെറ്റ്.
ശബരീഷ് കാര്‍ബോര്‍ഡിന് മുകളില്‍ ഇരിക്കുമ്പോൾ സുഹൃത്തുക്കളിലൊരാള്‍ പടക്കത്തിന് തീകൊളുത്തി. പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി ഇവരെല്ലാം ഓടിമാറുന്നതും ദൃശ്യത്തിലുണ്ട്.
പടക്കം പൊട്ടുന്നവരെ ശബരീഷ് കാത്തിരുന്നു. ഒടുവില്‍ വലിയ ശബ്ദത്തോടെ പടക്കം പൊട്ടിയതിന് പിന്നാലെ പുകകൊണ്ട് സംഭവസ്ഥലം നിറഞ്ഞു. അപ്പോഴേക്കും അയാള്‍ കുഴഞ്ഞുവീണിരുന്നു. കുറ്റകരമായ നരഹത്യയ്ക്ക് ശബരീഷിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് സൗത്ത് ബെംഗളുരു ഡെപ്യൂട്ടി കമ്മിഷണര്‍ ലോകേഷ് ജലസാര്‍ പറഞ്ഞു.
Post Your Comments