Latest NewsIndiaNews

ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം: 4 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

സ്ഫോടനത്തെ തുടർന്ന് 3 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

ലക്നൗ: ഉത്തർപ്രദേശിൽ വെടിക്കെട്ടിനിടെ വൻ അപകടം. ചിത്രകൂടത്തിലെ ബുന്ദേൽഖണ്ഡ് ഗൗരവ് മഹോത്സവത്തിനിടെയാണ് അപകടം നടന്നത്. സ്ഫോടനത്തിൽ നാല് കുട്ടികൾ മരിച്ചു. നിരവധി ആളുകൾക്കാണ് പരിക്കേറ്റത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ഫോറൻസിക് സംഘവും, ബോംബ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

സ്ഫോടനത്തെ തുടർന്ന് 3 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും ഉത്തർപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Also Read:മുഖ്യമന്ത്രിയുടെ ഗണ്മാന്റെ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനത്തി’ലെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി, സഭയിൽ ബഹളം

shortlink

Related Articles

Post Your Comments

Related Articles


Back to top button