മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വിവാദമാകുന്നു. ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. പുസ്തകത്തില്‍ ‘വിഷയാവഗാഹവും പക്വതയും ഇല്ലാത്ത വിദ്യാര്‍ത്ഥി’ എന്നാണ് ഒബാമ രാഹുലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം 2015ല്‍ ടൈം മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യയുടെ ‘മുഖ്യ പരിഷ്കര്‍ത്താവ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒബാമ വിശേഷിപ്പിച്ചത്.
ഈ ലേഖനവും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ലേഖനത്തില്‍ മോദിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഇപ്രകാരമാണ്: ‘കുട്ടിക്കാലത്ത് കുടുംബം പുലര്‍ത്താന്‍ നരേന്ദ്ര മോദി ചായ വില്‍പ്പനയില്‍ പിതാവിനെ സഹായിച്ചിരുന്നു. ഇന്ന് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയാണ്. ദാരിദ്ര്യത്തില്‍ നിന്നും പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ കഥ ആവേശകരവും വൈകാരികവുമാണ്. അത് ഇന്ത്യയുടെ ഉദയത്തിന്റെ കൂടി കഥയാണ്.
ഇന്ത്യക്കാരെ തന്റെ മാര്‍ഗ്ഗത്തിലൂടെ നയിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചിട്ടുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസ പരിഷ്കരണം, സ്ത്രീശാക്തീകരണം, പെണ്‍കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ ഇങ്ങനെ ഇന്ത്യ ആഗ്രഹിച്ച പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. ഇന്ത്യയുടെ സമ്ബദ്ഘടനയില്‍ വിപ്ലവം കൊണ്ടു വന്ന അദ്ദേഹം കാലാവസ്ഥാ വ്യതിയാനത്തിന്റെ വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാട് പുലര്‍ത്തി.
പ്രാചീനതയെയും ആധുനികതയെയും ഒരേ പോലെ സ്വീകരിക്കുന്ന മോദി ഇന്ത്യയെ പോലെയാണ്. ഒരേ സമയം യോഗയുടെ പ്രചാരകനായി ധ്യാനത്തിലാകുന്ന മോദി അതേ സമയം ട്വിറ്ററില്‍ ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് വാചാലനാകുന്നു.
അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദിക്കൊപ്പം മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മാരകം സന്ദര്‍ശിക്കുകയുണ്ടായി. കിംഗിന്റെയും ഗാന്ധിജിയുടെയും ആശയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അവ ഇരു രാജ്യങ്ങളുടെയും ആത്മാവിനെയും ശക്തിയെയും സ്വാധീനിച്ചിരിക്കുന്നതായി മനസ്സിലാക്കി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോകത്തിന് മാതൃകയാണെന്ന് ഞങ്ങള്‍ വിലയിരുത്തി.’
പഠനത്തില്‍ താത്പര്യമില്ലാത്തഒരു വിദ്യാര്‍ത്ഥിയെ പോലെയാണ് വയനാട് എം പി രാഹുല്‍ ഗാന്ധി എന്നാണ് ഒബാമ പറയുന്നത്. അദ്ധ്യാപകനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന, എന്നാല്‍, വിഷയത്തില്‍ ആഴത്തിലുള്ള ജ്ഞാനം ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥി.
മാത്രമല്ല, വിഷയം പഠിക്കുവാനുള്ള താത്പര്യമോ അതിനുള്ള ശ്രമമോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല എന്നും ഒബാമ പറയുന്നു.അതേസമയം, തികഞ്ഞ മാന്യനും സത്യസന്ധനുമെന്നാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ ഒബാമ വിശേഷിപ്പിക്കുന്നത്.വ്ളാഡിമിര്‍ പുട്ടിനെ കാണുമ്പോള്‍ ഷിക്കാഗോ തെരുവിലെ ഒരു ഗുണ്ടയേയാണ് ഓര്‍മ്മ വരിക. ശാരീരികമായി അസാധ്യമായ ആരോഗ്യമുള്ള വ്യക്തികൂടിയാണ് പുട്ടിന്‍ എന്നും ഒബാമ പറയുന്നു.
Post Your Comments