Latest NewsIndia

മൃദുസമീപനം പാലിച്ചിട്ടും പ്രകോപനത്തിന് അയവില്ല, ഇന്ത്യൻ സേനയുടെ തിരിച്ചടിയിൽ പാക് സൈനിക വിഭാഗത്തിലെ എസ്എസ്ജി കമാൻഡോകൾ ഉൾപ്പെടെ എട്ടു പേർ കൊല്ലപ്പെട്ടു, പാക് സൈന്യത്തിന്റെ ബങ്കറുകളും ഇന്ധനപ്പുരകളും ലോഞ്ച്പാഡുകളും തരിപ്പണമാക്കി ഇന്ത്യൻ സൈന്യം

ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കനത്ത നാശ നഷ്ടങ്ങളാണ് പാക് സൈന്യത്തിന് നേരിട്ടത്.

ശ്രീനഗർ : നിയന്ത്രണ രേഖയിൽ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ഉറിയിലെ നിയന്ത്രണ രേഖയിൽ നടത്തിയ പ്രത്യാക്രമണത്തിൽ ഏട്ട് പാക് സൈനികർ കൊല്ലപ്പെട്ടു. 12 ഓളം പാക് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം.പലപ്പോഴും മൃദുസമീപനം പാലിച്ചിട്ടും പാകിസ്താന്റെ ഭാഗത്ത് നിന്നും പ്രകോപനത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകാൻ തീരുമാനിച്ചത്.

ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ കനത്ത നാശ നഷ്ടങ്ങളാണ് പാക് സൈന്യത്തിന് നേരിട്ടത്. ബങ്കറുകളും, ലോഞ്ച് പാഡുകളും, ഇന്ധന സംഭരണികളും ഇന്ത്യൻ സൈന്യം തകർത്തു. കൊല്ലപ്പെട്ടവരിൽ പാക് സൈനിക വിഭാഗത്തിലെ എസ്എസ്ജി കമാൻഡോകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പാകിസ്താൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു. സൈനികർക്ക് പുറമേ ഒരു സ്ത്രീയുൾപ്പെടെ നാല് പ്രദേശവാസികൾക്കും ജീവൻ നഷ്ടമായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്‌എഫ് എസ്.ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്.

read also: കാശ്മീരില്‍ പാക് ഷെല്ലാക്രമണം, നാലു സൈനികര്‍ക്ക് വീര മൃത്യു ; സൈന്യത്തിന്റെ തിരിച്ചടിയിൽ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു, പാക് സൈന്യത്തിന്റെ ബങ്കറുകള്‍, ഇന്ധനപ്പുരകള്‍, ലോഞ്ച്പാഡുകള്‍ തുടങ്ങിയവ ഇന്ത്യന്‍ സേന തകർത്തെറിഞ്ഞു

വെടിവെയ്പ്പില്‍ തലയ്ക്ക് ഗുരതരമായി പരിക്കേല്‍ക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു. ഇര്‍ഷാദ് അഹമ്മദ്, തൗബ് മിര്‍, ഫാറൂഖ ബീഗം എന്നിവരാണ് കൊല്ലപ്പെട്ട നാട്ടുകാര്‍. ബി.എസ്.എഫ് ശക്തമായ തിരിച്ചടി നല്‍കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button