കോഴിക്കോട് : കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം സ്ഥാനാര്‍ഥിസംഗമം ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ‘പതിറ്റാണ്ടുകളായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ തോല്‍വി ജനം ആഗ്രഹിക്കുന്നുണ്ട്. അതുറപ്പാക്കലാണ് എന്‍.ഡി.എ.യുടെ ചുമതല’ -എം.ടി. രമേശ് അഭിപ്രായപ്പെട്ടു .
‘രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വം ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ശക്തികേന്ദ്രങ്ങളില്‍പോലും കോണ്‍ഗ്രസിനേറ്റ തിരിച്ചടി തെളിയിക്കുന്നത്. കേരളത്തിലെ തദ്ദേശതിരഞ്ഞെടുപ്പിനെയും ഇതു സ്വാധീനിക്കും. ബി.ജെ.പി.ക്കും എന്‍.ഡി.എ.ക്കും വന്‍മുന്നേറ്റമുണ്ടാകുമെന്നും’ അദ്ദേഹം പറഞ്ഞു.
read also: അക്കൗണ്ടില്‍ താനറിയാതെ എത്തിയ 2,30,156 രൂപ: മോദിയെക്കൊണ്ട് ബുദ്ധിമുട്ടായല്ലോ എന്ന് സുഭാഷ് മാത്യൂസ്
നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി പി. രഘുനാഥ്, മേഖലാ ജനറല്‍സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാപ്രസിഡന്റ് വി.കെ. സജീവന്‍, സ്ഥാനാര്‍ഥികളായ ഇ. പ്രശാന്ത് കുമാര്‍, നവ്യാ ഹരിദാസ്, മണ്ഡലം ജനറല്‍സെക്രട്ടറിമാരായ പി. രജിത്ത് കുമാര്‍, വി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments