കൊച്ചി: മോഡി അക്കൗണ്ടിൽ 15 ലക്ഷം ഇടുമെന്ന് പലരും കളിയാക്കിയപ്പോൾ ഇങ്ങനെ ഒന്ന് നടക്കുമെന്ന് സുഭാഷ് കരുതിക്കാണില്ല. എറണാകുളം സ്വദേശിയാണ് സുഭാഷ് മാത്യൂസ്. അക്കൗണ്ടില്‍ താനറിയാതെ എത്തിയ 2,30,156 രൂപ കണ്ട് ഞെട്ടിരിക്കുകയാണ് അദ്ദേഹം. ഭവന സബ്‌സിഡിയുണ്ടെന്നു പോലും അറിയാത്ത, യാതൊരു നൂലാമാലകളുമില്ലാതെ ആ തുക അക്കൗണ്ടില്‍ നേരിട്ട്, ലഭിച്ച ഒരു സാധാരണക്കാരന്റെ സന്തോഷവും അതിശയവും അടങ്ങിയ പോസ്റ്റ് ആണിത് . അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് വായിക്കാം.
മോദിയെകൊണ്ട് ബുദ്ധിമുട്ടായല്ലോ !
മകനൊരു ഭവന വായ്പ എടുത്തിരുന്നു, ഇക്കഴിഞ്ഞ ജനുവരിയിൽ.
കഴിഞ്ഞ ദിവസം അക്കൗണ്ട്ൽ 2,30,000 രൂപ ക്രെഡിറ്റ് ആയിരിക്കുന്നു.
കേന്ദ്ര സർക്കാർ വക സബ്സിഡി ആണത്രേ, പ്രത്യേകം അപേക്ഷയോ കിടുതാപ്പുകളോ വേണ്ടപോലും ! ബാങ്ക് ലോൺ പാസ്സാക്കിയാൽ സബ്സിഡി 18 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് അവർ ബാങ്കിൽ കൊടുത്ത രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ ലഭിക്കും.
അപ്പോൾ ഇന്ത്യയൊട്ടാകെ എത്ര ലക്ഷം / കോടി കുടുംബങ്ങൾക്ക് ഈ സഹായം ലഭിച്ചു കാണും!!
എന്നിട്ടും ഒരു ഒച്ചയും വിളിയും നെഞ്ചത്തടിയും ഒരിടത്തുനിന്നും കേട്ട ഓർമ്മയില്ല.?
Post Your Comments