ന്യൂഡല്‍ഹി : ബംഗ്ലാദേശിന് പ്രതിരോധ സഹായവുമായി ഇന്ത്യ, ഉഭയകക്ഷി ബന്ധത്തിന് പുറമേ ബംഗ്ലാദേശുമായുള്ള പ്രതിരോധ ബന്ധവും ഇന്ത്യ ശക്തമാക്കി. സൈനിക ആവശ്യങ്ങള്‍ക്കായി വിദഗ്ധ പരിശീലനം നല്കിയ കുതിരകളെയും നായകളെയും ഇന്ത്യന്‍ സൈന്യം, ബംഗ്ലാദേശ് സൈന്യത്തിന് കൈമാറി. 20 സൈനിക കുതിരകളെയും, മൈനുകളെ അതിവേഗം തിരിച്ചറിയാന്‍ ശേഷിയുള്ള 10 നായകളെയുമാണ് കൈമാറിയത്.
Read Also : പോരാട്ട വീര്യത്തിൽ ബീഹാർ; ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിക്കാതെ അമിത് ഷായും മോദിയും
ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ പെട്രപ്പോള്- ബെന്‍പോള്‍ സംയുക്ത ചെക് പോസിറ്റില് സംഘടിപ്പിച്ച ചടങ്ങിലാണ് കൈമാറ്റം നടന്നത്. ചടങ്ങില്‍ മേജര്‍ ജനറല്‍ നരീന്ദര്‍ സിംഗ് ഖ്രൗദ് ഇന്ത്യന്‍ സൈന്യത്തെയും, മേജര്‍ ജനറല്‍ മൊഹമ്മദ് ഹുമയുന്‍ കബീര്‍ ബംഗ്ലാദേശ് സൈന്യത്തെയും പ്രതിനിധീകരിച്ചു. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബ്രിഗേഡിയര്‍ ജെഎസ് ചീമയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Post Your Comments