KeralaLatest News

ഇസ്ലാമിക് സ്റ്റേറ്റ് കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തേല്‍ക്കുന്നതായി  റിപ്പോര്‍ട്ട്  : ഇന്ത്യ-ബംഗ്ലാദേശ് മേഖലയില്‍ പുതിയ തലവനെ പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റ്

ന്യൂഡല്‍ഹി; ഇസ്ലാമിക് സ്‌റ്റേറ്റ് കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തേല്‍ക്കുന്നതായി റിപ്പോര്‍്ട്ട്. ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന് പിന്നാലെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഏഷ്യന്‍ രാജ്യങ്ങളെയാണ് ഐ.എസ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനിടെ ഇന്ത്യ-ബംഗ്ലാഗാദേശ് മേഖലയില്‍ പുതിയ തലവനെ പ്രഖ്യാപിച്ച് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. അബു മുഹമ്മദ് അല്‍ ബംഗാളി എന്നാണ് തലവന്റെ പേരെന്ന് ഐഎസ് പറയുന്നു. കഴിഞ്ഞ ദിവസം ഐഎസിന്റേതായി പ്രചരിക്കപ്പെട്ട പോസ്റ്ററിലാണ് പുതിയ തലവനെ കുറിച്ച് പറയുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലും ഭീകരാക്രമണം നടത്തുമെന്നാണ് ഭീഷണി.

ബംഗ്ലാദേശിലെ ധാക്കയില്‍ സിനിമ തീയറ്ററിന് സമീപം സ്ഫോടനം നടത്തിയതിന് പിന്നാലെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.’ ബംഗാള്‍ ഹിന്ദ് മേഖലയില്‍ ഖലീഫയുടെ പോരാളികളെ അമര്‍ച്ച ചെയ്തുവെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ തെറ്റി, ഞങ്ങളെ ഒരിക്കലും അമര്‍ച്ച ചെയ്യാന്‍ കഴിയില്ല. പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല എന്നും പോസ്റ്ററില്‍ പറയുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലുമാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം അതീവ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണ്. ബ്ലാഗ്ലാദേശിലും പശ്ചിമ ബംഗാളിലും ആക്രമണം നടന്നേക്കാമെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് പാലക്കാട് നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിയത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button