ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ കര്‍ണാടക മുന്‍ മന്ത്രിയുടെ മകന് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഹാവേരി ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രുദ്രപ്പ ലമാനിയുടെ മകന് ദര്ശന് ലമാനിയെയാണ് ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ഗോവയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഡാര്‍ക്ക് വെബ് വഴി ലഹരിവസ്തുക്കള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്ന സംഘത്തില്‍ ഉള്‍പ്പെട്ട സുനീഷിനെയും ഹേമന്തിനെയും ദര്ശന് ലമാനിയാണ് ഒളിവില്‍ പാര്‍പ്പിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. മയക്കുമരുന്ന് കേസില്‍ ഒളിവിലുള്ള പ്രതികളായ ഹേമന്ത്, സുനീഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
Post Your Comments