ബെംഗളൂരു ; ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഗിണി ദ്വിവേദി കര്‍ണാടകയിലെ മയക്കു മരുന്ന് റാക്കറ്റുകളിലെ പ്രധാന കണ്ണിയാണെന്ന വാർത്തകൾ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. എന്നാൽ രണ്ട് വര്‍ഷം മുന്‍പ് ശബരിമലയിലെ വിശ്വാസങ്ങളെ അപമാനിച്ച ആക്ടിവിസ്റ്റായ രാഗിണി ദ്വിവേദിയുടെ പഴയ പോസ്റ്റ് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു ഇത്.
ശബരിമലയില്‍ ഒരു സ്ത്രീയ്ക്ക് പോലും പ്രവേശനം അനുവദിക്കുന്നില്ലെന്ന വ്യാജപ്രചരണവും ഇവര്‍ നടത്തിയിരുന്നു.മാത്രമല്ല ശബരിമല വിധി വളരെ കാലഹരണപ്പെട്ടതിനു ശേഷം ഉണ്ടായ വിധിയാണ്, എന്നിരുന്നാലും ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നുള്ള ശരിയായ വിധിയാണിത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ഇപ്പോള്‍ ശബരിമലയില്‍ പ്രവേശിക്കാം. ഇത് ഒരു വിജയം മാത്രമല്ല, ഇന്ത്യയിലുടനീളം സ്ത്രീ ശാക്തീകരണത്തിനുള്ള തെളിവാണ് .
എല്ലാവരും ക്ഷേത്രത്തില്‍ പ്രവേശിക്കണം – എന്ന ഫെയ്സ്ബുക്ക് പോസ്റ്റും രാഗിണി ഇട്ടിരുന്നു . ഇത് ഇടതു മാധ്യമങ്ങളും ഇടത് അനുകൂലികളും ആഘോഷമാക്കിയിരുന്നു. എന്നാൽ കര്‍ണാടക സ്വദേശികളായ ഒട്ടേറെ ഭക്തരാണ് രാഗിണിയ്ക്കെതിരെ അന്ന് രംഗത്ത് വന്നത് . അതേസമയം രാഗിണി ദ്വിവേദിയില്‍ നിന്നും സുപ്രധാനമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.
പാങ്കോട് ബലാത്സംഗം, അതി ക്രൂരമായ പീഡനത്തിന്റെ വേദനയില്‍നിന്ന് വയോധിക വീണ്ടും ജീവിതത്തിലേക്ക്
അതേസമം ബംഗളൂരില്‍ ലഹരികടത്തു കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ സിനിമ, രാഷ്ട്രീയ മേഖലകളിലെ ബന്ധങ്ങളെക്കുറിച്ചുള്ള എന്‍സിബിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. അനൂപ് മുഹമ്മദിനെ പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിയായ ജംറീന്‍ ആഷിക്കിനായുള്ള തിരച്ചിലും സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്ന് മാസത്തിനിടെ 76 തവണയാണ് ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മില്‍ സംസാരിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ വിളികള്‍ നടന്നത്. 13 തവണ ഇരുവരും ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതില്‍ 6 തവണ ബിനീഷ് അനൂപ് മുഹമ്മദിനെയാണ് വിളിച്ചത്.
Post Your Comments