കള്ളപ്പണക്കേസില്‍ സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ ഇ.ഡിയുടെ ശക്തമായ അന്വേഷണം തുടരുകയാണ്. കൊല്‍ക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപമാണ് പരിശോധിക്കുന്നത്. 2016ല്‍ നോട്ടു നിരോധനകാലത്ത് ബിനീഷും പങ്കാളികളും പല തവണ കൊല്‍ക്കത്തയില്‍ പോയിരുന്നതായി കണ്ടെത്തിയ ഇ.ഡി. നഷ്ടത്തിലായ കമ്പനികളില്‍ കള്ളപ്പണം നിക്ഷേപിക്കാനായിരുന്നോ ആ യാത്രകള്‍ എന്നു സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ്.
ബിനീഷിന്റെ മൂന്നു കമ്പനികളെക്കുറിച്ചും ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍മായുള്ള രണ്ടു കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നതിനിടെയാണു കൊല്‍ക്കത്ത കമ്പനികളെപ്പറ്റി സൂചന ലഭിച്ചത്. ഇത് ഏറെ നിര്‍ണ്ണായകമാണ്.
വ്യാജമേല്‍വിലാസത്തിലാണ് ഇവ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ചില ബാങ്കുകളില്‍ ബിനീഷിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. ക്രിക്കറ്റ് കളിക്കാരാണ് പലരും ഈ ബ്രാഞ്ചിനെ നയിച്ചിരുന്നത്. ക്രിക്കറ്റില്‍ എല്ലാം നിയന്ത്രിക്കുന്നത് ബിനീഷാണ്. ഇതു കാരണം പലരും പലതും ചെയ്തു കൊടുത്തു. അവര്‍ക്ക് അര്‍ഹിക്കാത്ത പല പദവികളും ക്രിക്കറ്റ് അസോസിയേഷനില്‍ കിട്ടിയെന്നാണ് അനുമാനം.
അതിനിടെ ബിനീഷ് കോടിയേരിയുടേയും കുടുംബത്തിന്റേയും സ്വത്തുക്കള്‍ മരവിപ്പിക്കാനും നീക്കമുണ്ട്.ബംഗളുരുവില്‍ കസ്റ്റഡിയിലിരിക്കേ ബിനീഷ് മൊെബെല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വില്‍സല്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു. നാളെ വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി.
Post Your Comments