സാന്‍ഡല്‍വുഡ് മയക്കുമരുന്ന് റാക്കറ്റ് കേസ് കന്നട സിനിമാവ്യവസായത്തെ പിടിച്ചുലച്ചിരിക്കയാണ്. ഒരു കേസിന്റെ അന്വേഷണത്തിനിടെ ക്രൈം ബ്രാഞ്ചിന് ഓഗസ്റ്റ് ആദ്യമാണ് ബംഗളുരുവിലെ ആര്‍.ടി.ഓഫീസിലെ ക്ലര്‍ക്കായ രവി ശങ്കര്‍ എന്ന മയക്കുമരുന്ന് ഇടനിലക്കാരനെപ്പറ്റി വിവരം കിട്ടുന്നത്. ആര്‍.ടി.ഓഫീസിലെ ക്ലര്‍ക്ക് വന്‍കിട പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന വിവരമാണ് പോലീസില്‍ സംശയമുണര്‍ത്തിയത്.
ഒരുമാസമായി ഈ കേസ് നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ഇതുവരെ രണ്ട് അറസ്റ്റാണ് കേസിലുണ്ടായതെന്നും ബംഗളുരു കമ്മിഷണര്‍ കമാല്‍ പന്ത് പറഞ്ഞു.ഇയാളെ പിന്തുടരുകയും കൃത്യമായ സൂചനകള്‍ കിട്ടുകയും ചെയ്തതോടെ ഓഗസ്റ്റ് അവസാനആഴ്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ പാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നത് ഇയാളായിരുന്നു.
തടവുകാർക്ക് യഥേഷ്ടം പരോൾ അനുവദിക്കുന്ന സംഭവം, പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി കേന്ദ്രം
പിടികൂടി അറസ്റ്റ് ചെയ്തപ്പോള്‍ ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങളാണു ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട രാഹുല്‍ എന്നൊരാളെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഡിസൈനറും ആര്‍ക്കിടെക്റ്റുമാണ്.
സീരിയല്‍ നടി അനിഘയാണ് സിനിമാ മേഖലയില്‍ മയക്കുമരുന്നെത്തിച്ചത്. ഇവരുടെ ഡയറിയില്‍നിന്നും മൊഴിയില്‍നിന്നും സിനിമാ താരങ്ങളെപ്പറ്റിയും വി.ഐ.പി.മാരുടെ മക്കളെപ്പറ്റിയും വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. 12 പ്രമുഖര്‍ക്ക് ചോദ്യംചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് നല്‍കും.
കല്യാണ്‍ നഗറിലെ ഹോട്ടല്‍ റോയല്‍ സ്യൂട്ട് കേന്ദ്രീകരിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും നിശാ പാര്‍ട്ടികള്‍ക്കും ലഹരിമരുന്ന് എത്തിച്ചു നല്‍കി. ഇക്കാര്യം മുഹമ്മദ് അനൂപ് മൊഴിനല്‍കിയിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷിക്കും.
ഇയാളുടെ ഫോണില്‍നിന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി. റമീസിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയത് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനായി കൊച്ചിയില്‍നിന്ന് കസ്റ്റംസ് സംഘമെത്തും. ഹോട്ടല്‍ വ്യവസായത്തിനായി സിപിഎം. കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി സാമ്ബത്തികസഹായം നല്‍കിയിട്ടുണ്ടെന്നു മൊഴിയിലുണ്ട്.
Post Your Comments