MollywoodLatest NewsNewsEntertainment

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുശ്രീയും? മറുപടിയുമായി താരം

ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് ഈ ചോദ്യം ഉയർന്നത്.

ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് സിനിമയിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ പ്രിയ താരമാണ് അനുശ്രീ. നാടന്‍ പെണ്‍കുട്ടിയായി തിളങ്ങിയ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ശോഭായാത്രയില്‍ ഭാരതാംബയായും ജന്മാഷ്ടമി ദിനത്തില്‍ രാധയായും വേഷമിട്ട അനുശ്രീ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് ഈ ചോദ്യം ഉയർന്നത്. ‘ഈ വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന് ഒരു വാര്‍ത്ത കേട്ടല്ലോ’ എന്നാണ് ചോദ്യം. ‘ഞാനും കേട്ടു’ എന്നാണ് അനുശ്രീ നല്‍കിയ മറുപടി. സിനിമാനടി ആയില്ലെങ്കില്‍ സൂപ്പര്‍ മാര്‍ക്കറ്റ് സെയില്‍സ് ഗേള്‍ ജോലി നോക്കുമായിരുന്നു എന്ന ഉത്തരവും താരം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button