KeralaLatest NewsNews

സെക്രട്ടറിയേറ്റ് തീപ്പിടിത്തത്തിനു പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ല… തീപിടിത്തമുണ്ടായ മുറിയില്‍ നിന്നു കണ്ടെടുത്തത് രണ്ട് മദ്യക്കുപ്പികളും മദ്യത്തിന്റെ അംശവും… സെക്രട്ടറിയേറ്റ് തീപിടിത്തം അട്ടിമറി തന്നെയെന്ന് സംശയം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തത്തില്‍ ദുരൂഹത മാറുന്നില്ല. തീ പിടിച്ച മുറിക്ക് സമീപത്തു നിന്നും രണ്ട് മദ്യകുപ്പികള്‍ കണ്ടെടുത്തതോടെ തീപിടിത്തം മന:പൂര്‍വം സൃഷ്ടിച്ചതാണെന്നാണ് സംശയം. മദ്യകുപ്പികളിലെ മദ്യം ഉപയോഗിച്ചാണോ തീ കത്തിച്ചയെതന്ന സംശയം സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫോറന്‍സിക് പരിശോധനയില്‍ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ സാമ്ബിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് ബംഗളൂരുവിലോ ഡല്‍ഹിയിലോ അയയ്ക്കാനാണ് തീരുമാനം. മുറിയിലെ ഫാന്‍ തീപിടിച്ച് ഉരുകിയതിന് തെളിവ് കിട്ടുകയും ചെയ്തു.

Read Also : റെയ്ഡില്‍  കണ്ടെത്തിയത് രണ്ട് കാര്‍ഡുകള്‍… കാര്‍ഡുകള്‍ ആരോ മനപ്പൂര്‍വ്വം ബിനീഷിനെ കുടുക്കാന്‍ കൊണ്ടു വച്ചതാണെന്ന നിലപാടില്‍ ഭാര്യയും ഭാര്യ മാതാവും… കാര്‍ഡ് കണ്ടിരുന്നുവെങ്കില്‍ കത്തിച്ചു കളയുമായിരുന്നുവെന്ന ഭാര്യ മാതാവിന്റെ ചാനല്‍ ചര്‍ച്ചയിലെ വെളിപ്പെടുത്തല്‍ കൂടുതല്‍ സംശയത്തിലേയ്ക്ക്… കുരുക്കുകള്‍ മുറുക്കി ഇഡിയും

സെക്രട്ടറിയേറ്റിനുള്ളില്‍ മദ്യകുപ്പി എത്തിയെന്നതാണ് ഇതില്‍ ഏറ്റവും നിര്‍ണ്ണായകം. മുറിയിലെ സാന്നിട്ടൈസര്‍ പോലും തീ കത്താതെ, ഫയലുകള്‍ മാത്രമാണ് നശിച്ചതെന്ന് നേരത്തെ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെയാണ് ഫോറന്‍സിക് പരോക്ഷമായി തള്ളിക്കളയുന്നത്. തീ വയ്ക്കാനുള്ള സാധ്യതകളിലെ ചര്‍ച്ച സജീവമായി നിലനിര്‍ത്തുന്നതാണ് ഫോറന്‍സികിന്റെ കണ്ടെത്തല്‍. തീപിടുത്തത്തില്‍ കത്തിനശിച്ചത് ഫയലുകള്‍ മാത്രമാണെന്നും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കത്തിയിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button