ഡല്‍ഹി: പുതുവത്സരദിനത്തില്‍ കാറില്‍ വലിച്ചിഴച്ച സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ നിര്‍ണായക വഴിത്തിരിവ്. രാജ്യത്തെ നടുക്കിയ അഞ്ജലി എന്ന യുവതിയുടെ മരണത്തിൽ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നു. അപകടം നടന്ന സമയത്ത് അഞ്ജലി മദ്യലഹരിയിലായിരുന്നുവെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച പരിശോധനാഫലത്തില്‍ പറയുന്നു.
കേസില്‍ ഏറെ നിര്‍ണായകമാണ് അഞ്ജലിയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം. ജനുവരി 24നാണ് റിപ്പോർട്ട് പോലീസിന് ലഭിച്ചത്. നേരത്തെ അഞ്ജലിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സുഹൃത്ത് നിധിയും അഞ്ജലി മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ അഞ്ജലിയുടെ കുടുംബം ഇത് തള്ളി. നിധിയുടെ ആരോപണങ്ങളില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. മകള്‍ പീഡനത്തിനിരയായെന്നും സംഭവം കൊലപാതകമാണെന്നുമായിരുന്നു അഞ്ജലിയുടെ അമ്മയുടെയും ബന്ധുക്കളുടെയും ആരോപണം.
കരുവാളിപ്പ്: കറ്റാർവാഴ ജെല്ലിനൊപ്പം ഈ ഒറ്റ ചേരുവ ചേർത്താൽ മുഖത്തുണ്ടാവുന്നത് അത്ഭുതകരമായ മാറ്റം
ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയിലാണ് അഞ്ജലിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചത്. തുടര്‍ന്ന് കാറിനടിയില്‍ കുരുങ്ങിയ അഞ്ജലിയുമായി കിലോമീറ്ററുകളോളം കാര്‍ സഞ്ചരിച്ചു. ഒന്നരമണിക്കൂറോളമാണ് യുവതി കാറിനടിയില്‍ കുരുങ്ങി കിടന്നത്. അപകടം നടന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ക്ക് അകലെ മറ്റൊരിടത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതി കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ കാറിൽ സഞ്ചരിച്ച അഞ്ചുപേരും കാറുടമയും ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. അപകടം നടന്ന സമയത്ത് യുവതി കാറിനടിയില്‍ കുരുങ്ങിയെന്ന് അറിഞ്ഞിട്ടും കേസില്‍ പിടിക്കപ്പെടുമോ എന്ന് ഭയന്നാണ് കാറോടിച്ച് മുന്നോട്ട് പോയതെന്നായിരുന്നു പ്രതികൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്.
Post Your Comments