ThrissurKeralaNattuvarthaLatest NewsNews

എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ല, പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന: ഫോറന്‍സിക് റിപ്പോർട്ട്

തൃശൂര്‍:  തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറന്‍സിക് റിപ്പോർട്ട്. പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ മരണം നടന്നതെന്നാണ് സൂചന. കഴിഞ്ഞ എപ്രില്‍ മാസത്തിൽ നടന്ന സംഭവത്തിൽ രാത്രി വീട്ടിലിരുന്ന കുട്ടി വീഡിയോ കണ്ടുകൊണ്ടിരിക്കെ മൊബൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടിയുടെ മരണകാരണത്തില്‍ സംശയം പ്രകടപ്പിച്ചു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായതല്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും രാസപരിശോധക്ക് അയക്കുകയായിരുന്നു.

ആരോപണത്തിൽ കഴമ്പില്ല: ആഡംബര ബസ് അസറ്റെന്ന് ഇപി ജയരാജൻ
ഫോറന്‍സിക് റിപ്പോർട്ട് വന്നതോടെ പൊട്ടാസ്യം ക്ലോററ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം കണ്ടെത്തി. ഇത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായതാവാം എന്നാണ് പൊലീസിന്റെ സംശയം. പന്നിപ്പടക്കം കിട്ടിയ കുട്ടി അത് കടിച്ചതാകാം മരണ കാരണമെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button