ഗായകൻ വിജയ് യേശുദാസ് മലയാളത്തിൽ പാടുന്നത് നിർത്തി എന്ന് വാർത്ത വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത് . ഇപ്പോഴിതാ എം ജയചന്ദ്രൻ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
മലയാളത്തിൽ ഇനി പാടില്ല എന്ന് വിജയ് യേശുദാസ് പറഞ്ഞതായി അവനെ അറിയുന്ന ഞാൻ വിശ്വസിക്കില്ല. വരികൾ അടർത്തി എടുത്ത് വ്യാഖ്യാനിച്ചതാകാം. ഇക്കാര്യം വിജയുമായി സംസാരിച്ചിട്ടില്ല. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തീർത്തും വ്യക്തിപരമാകാം
എന്നാൽ മലയാളിയുടെ ഹൃദയമിടിപ്പായ യേശുദാസ് സാറിനെ ചീത്തവിളിക്കുകയും തളളിപ്പറയുകയും ചെയ്യുന്നതും അതിന് വിജയിയെ ആയുധമാക്കുകയും ചെയ്യുന്നത് ശരിയല്ല. ജയചന്ദ്രൻ പറഞ്ഞു.
Post Your Comments