കൊച്ചി: ഖുറാന്റെ ഇറക്കുമതി സംബന്ധിച്ച് നിലനില്‍ക്കുന്ന സംശയം ദുരീകരിയ്ക്കാന്‍ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് തിങ്കളാഴ്ച വിശദമായി തന്നെ ചോദ്യം ചെയ്യും. ഇതിനുള്ള ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷമേ കേസില്‍ ആരെയെങ്കിലും പ്രതിയാകക്കാന്‍ കസ്റ്റംസിനെ നിയമം അനുവദിക്കുന്നുള്ളൂ. 7750 മതഗ്രന്ഥങ്ങള്‍ എത്തിച്ചിട്ടുണ്ടെങ്കിലും 992എണ്ണമൊഴിച്ച് 6758 മതഗ്രന്ഥങ്ങള്‍ എവിടെയാണെന്നത് ഇപ്പോഴും ദുരൂഹമാണ്. മന്ത്രി.കെ.ടി.ജലീലിനോട് മറിച്ചും തിരിച്ചും കസ്റ്റംസ് ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഉത്തരമില്ല. ഇതില്‍ വ്യക്തത വരുത്താനാണ് മന്ത്രിയെ കസ്റ്റംസ് തിങ്കളാഴ്ച വിശദമായി ചോദ്യം ചെയ്യുന്നത്. കസ്റ്റംസിന്റെ ചോദ്യങ്ങള്‍ക്ക് മന്ത്രിയ്ക്ക് വ്യക്തമായ ഉത്തരമില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇതിന് മുമ്പ് ഗവര്‍ണ്ണറുടെ അനുമതിയും കസ്റ്റംസ് തേടിയേക്കും. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണിലെ മായ്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുത്ത ശേഷമാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍.
Read Also : കെടി ജലീലിന് കുരുക്കായി ശിവശങ്കറിന്റെ മൊഴി, മതഗ്രന്ഥം സ്വീകരിക്കാന്‍ അനുമതി വാങ്ങിയില്ല; ജലീലിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും
.
4479കിലോയുള്ള കാര്‍ഗോയിലെ 250പാക്കറ്റുകളില്‍ 32എണ്ണമാണ് സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചത്. എയര്‍വേ ബില്‍ പ്രകാരം 7750മതഗ്രന്ഥങ്ങള്‍ എത്തിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്തെത്തിച്ച 992എണ്ണമൊഴിച്ച് 6758മതഗ്രന്ഥങ്ങള്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വാഹനത്തിന്റെ ജി.പി.എസ് ഓഫായതും, പിന്നാലെ മറ്റൊരു വാഹനം കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് പോയതും ദുരൂഹമാണ്. ഇതാണ് മന്ത്രിക്ക് വിനയാകുന്നത്. സ്വര്‍ണ്ണ കടത്ത വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാണ്. ഇതിന് പിന്നാലെ മന്ത്രി ജലീലും അറസ്റ്റ് ഭീതിയിലാകുകയാണ്.
Post Your Comments