KeralaLatest NewsNews

കണ്‍സ്യൂമര്‍ഫെഡിന്റെ വാഹനത്തില്‍ ഗവണ്‍മെന്റ് ഓഫ് കേരള

അത്തോളി പഞ്ചായത്തിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ജില്ല കമ്മിറ്റി അംഗം കൂടിയായ മെഹബൂബ് എത്തിയത് കണ്‍സ്യൂമര്‍ഫെഡിന്റെ വാഹനത്തിലാണ്.

കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ പേരിലുള്ള വാഹനം ഗവണ്‍മെന്റ് ഓഫ് കേരളയുടെ ബോര്‍ഡ് വച്ച്‌ അനധികൃതമായി ഓടുന്നുവെന്ന് പരാതി. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്കടക്കം വാഹനം ഉപയോഗിക്കുന്നതായും പരാതി ഉണ്ട്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബിനെതിരെയാണ് പരാതി ഉയർന്നത്. കൂടാതെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേന്ദ്രമായ കൊടുവള്ളിയില്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ച്‌ മെഹബൂബ് നടത്തിയ യാത്രയെക്കുറിച്ച്‌ അന്വേഷണം വേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

എന്നാൽ കണ്‍സ്യൂമര്‍ഫെഡിന്റെ വാഹനത്തില്‍ ഗവണ്‍മെന്റ് ഓഫ് കേരളയുടെ ബോര്‍ഡ് വെക്കാന്‍ അനുമതി ഇല്ലെന്നിരിക്കെയാണ് ചെയര്‍മാന്‍ പരസ്യമായി നിയമം ലംഘിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് കെഎല്‍ 07 സിയു 6500 എന്ന രജിസ്‌ട്രേഷനിലുള്ള ഇന്നോവ വാഹനം അനധികൃതമായി ഉപയോഗിക്കുന്നുവെന്നാണ് പരാതി. അത്തോളി പഞ്ചായത്തിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ജില്ല കമ്മിറ്റി അംഗം കൂടിയായ മെഹബൂബ് എത്തിയത് കണ്‍സ്യൂമര്‍ഫെഡിന്റെ വാഹനത്തിലാണ്. ഇതിന്റെ ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് പരാതി. തരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയും ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുകയും ചെയ്ത ചെയര്‍മാനെതിരെ നടപടി വേണമെന്നുമാണ് ആവശ്യം.

Read Also: മാഫിയാ സംഘത്തിനെ പിടികൂടി; ഉത്തര്‍പ്രദേശ് പോലീസിനെ അഭിനന്ദിച്ച്‌ കേന്ദ്രമന്ത്രി

അതേസമയം മെഹബൂബ് നേരത്തെ ഉപയോഗിച്ചിരുന്ന കെഎല്‍ 07 ബി ക്യു 5533 എന്ന ഇന്നോവ വാഹനത്തിലും കേരള സര്‍ക്കാരിന്റെ ബോര്‍ഡ് വച്ചിരുന്നു. ഇതില്‍ പരാതി ഉയര്‍ന്നപ്പോള്‍ ഇദ്ദേഹം വാഹനം മാറ്റി. ഇത് സംബന്ധിച്ച്‌ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും ആര്‍ഡി ഒയ്ക്കും ചെയര്‍മാനെതിരെ പൊതുപ്രവര്‍ത്തകനായ ഷൈബേഷ് പരാതി നല്കിയിട്ടുണ്ട്. നിയലംഘനം നീക്കാന്‍ വാഹന ഉടമയ്ക്ക് നോട്ടീസ് നല്കിയെന്നും വാഹനം കണ്ടെത്തുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നുമാണ് റീജണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ മറുപടി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button