സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുളള ഉപഭോക്തൃകാര്യ വകുപ്പിനായി ഉപഭോക്തൃ ശാക്തീകരണത്തില്‍ തെരുവ് നാടകങ്ങള്‍ ഒരുക്കി നള്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. നാടകങ്ങള്‍ ത്യയാറാക്കിയതിന് ശേഷം തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രദര്‍ശനം നടത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .
അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്ന് വിഷയത്തിന്റെയും ബഡ്ജറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
എന്‍ട്രികള്‍ ഫെബ്രുവരി 28ന് മുമ്പ് കിട്ടുന്ന വിധം അയക്കണം. സീനിയര്‍ സൂപ്രണ്ട്, കണ്‍സ്യൂമര്‍ അഫെയേഴ്‌സ് സെല്‍, സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ്, പബ്ലിക് ഓഫീസ് കോംപ്ലക്‌സ്, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷകള്‍ പോസ്റ്റ് ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 0471-2322155.
Post Your Comments