തിരുവനന്തപുരം • കൺസ്യൂമർഫെഡിന്റെ ത്രിവേണി ആട്ട, മൈദ, റവ, ത്രിവേണി വെളിച്ചെണ്ണ, ത്രിവേണി ചായപ്പൊടി എന്നീ ബ്രാൻഡ് ഉല്പന്നങ്ങൾ ഇന്ന് (ആഗസ്റ്റ് 18) പുറത്തിറക്കും. ഉല്പന്നങ്ങളുടെ ഓൺലൈൻ ലോഞ്ചിംഗ് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
മലപ്പുറം ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനമായ കോഡൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കോഡൂർ കോക്കനട്ട് കോംപ്ലക്സ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് ത്രിവേണി ബ്രാന്റിൽ വെളിച്ചെണ്ണ പുറത്തിറക്കുന്നത്. ഒരു ലിറ്റർ പായ്ക്കറ്റിലാണ് വെളിച്ചെണ്ണ വിപണിയിലിറക്കുന്നത്. ഇതോടൊപ്പം 27 രൂപ വിലയുള്ള ത്രിവേണി നോട്ട്ബുക്ക് സൗജന്യമായി നൽകും.
ഇടുക്കി ജില്ലയിലെ തേയില കർഷകരിൽ നിന്നും മായമില്ലാത്ത തേയില ശേഖരിച്ച് തങ്കമണി സർവ്വീസ് സഹകരണ ബാങ്ക് മുഖേനയാണ് ത്രിവേണി ചായപ്പൊടി വിപണിയിലിറക്കുന്നത്. പ്രീമിയം, എക്സ്ട്രാ സ്‌ട്രോങ്, പ്രീമിയം ഹോട്ടൽബ്ലെന്റ്, ലീഫ് ടീ, ബൾക്ക് ടീ എന്നിങ്ങനെ വ്യത്യസ്ത രുചികളിലാണ് ചായപ്പൊടി ലഭ്യമാക്കുക.
പത്തനംതിട്ടയിലെ മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിന്റെ സ്ഥാപനമായ മൈഫുഡ് റോളർ ഫ്ളവർ ഫാക്ടറിയുമായി സഹകരിച്ച് ത്രിവേണി ബ്രാന്റിൽ ആട്ട, മൈദ, റവ എന്നിവ നിർമ്മിക്കുന്നതോടൊപ്പം അംഗനവാടി ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിൽ വിൽക്കുന്നതിനായി ത്രിവേണി ബ്രാന്റിൽ ഗോതമ്പ് നുറുക്കും, ചക്കി ഫ്രഷ് ഗോതമ്പ് പൊടിയും വില്പന നടത്താൻ തീരുമാനമായിട്ടുണ്ട്.
Post Your Comments