Latest NewsKeralaNewsIndia

“എല്ലാം ചെയ്യിക്കുന്നത് കേന്ദ്രസർക്കാർ … മോദി സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും” : കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : ആർ.എസ്.എസിന്‍റെ രീതി അനുസരിച്ചാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും, കേന്ദ്രസർക്കാരിനെതിരെ വലിയ പ്രക്ഷോഭം ഉണ്ടാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also : “രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ല ; ജനകീയമായി ചെറുക്കും” : എസ് ഡി പി ഐ

അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസർക്കാരും ,ബിജെപിയുമാണ് . മറ്റാരെയും ചോദ്യം ചെയ്യുന്നത് അന്വേഷണ ഏജൻസികൾ പുറത്ത് വിടാറില്ല . സംസ്ഥാന സര്‍ക്കാരിനെ എങ്ങനെ അസ്ഥിരപ്പെടുത്താമെന്ന ചിന്തയിലാണ് എൻഫോഴ്സ്മെന്റ് നീങ്ങുന്നത് .

അതിന്റെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങളെല്ലാം . അന്വേഷണ ഏജൻസികൾക്ക് ന്യായമായിട്ട് പ്രവർത്തിക്കാം .അതിനെ തടസ്സപ്പെടുത്തില്ല .എന്നാല്‍ നിയമവിരുദ്ധമായി
പ്രവർത്തിച്ചാൽ എതിർക്കുമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button