തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ബിനീഷ് കോടിയേരി ജാമ്യം ലഭിച്ച് തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജാമ്യം ലഭിച്ച് ബിനീഷ് കോടിയേരി നാട്ടില്‍ തിരികെയെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച കോടിയേരി കേസ് കോടതിയിൽ നിലനിൽക്കുന്നതുകൊണ്ട് കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.
‘ബിനീഷിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ജയിലിൽ പോയി സന്ദർശിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല’- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇ.ഡി ക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ അക്കാര്യത്തെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് ആലോചിച്ച് തീരുമാനമെടുക്കാമെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.
Post Your Comments