Latest NewsNewsIndia

കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുൽ : മറുപടിയുമായി ബിജെപി

കശ്മീര്‍ : കേന്ദ്രസർക്കാർ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീർ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്. യുപിഎ സർക്കാരിന്‍റെ കാലത്ത് കശ്മീരി പണ്ഡിറ്റുകൾക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ബിജെപി കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

അതേസമയം, കോൺഗ്രസ് കശ്മീരി പണ്ഡിറ്റുകൾക്കായി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. കേന്ദ്രം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് വിറളി പൂണ്ടിരിക്കുകയാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരില്‍ എത്തിയതായിരുന്നു രാഹുല്‍. കഴിഞ്ഞ മാസവും രാഹുല്‍ ജമ്മു കശ്മീരില്‍ എത്തിയിരുന്നു.

Read Also  :  മിഠായിത്തെരുവിന് സമീപം വന്‍ തീപിടുത്തം, ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണം: മുഹമ്മദ്‌ റിയാസ്

ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് രാഹുലിന്‍റെ അടിക്കടിയുള്ള സന്ദര്‍ശനം.ഇതോടെ രാഹുലിന്‍റെ സന്ദര്‍ശനത്തെയും ബിജെപി പരിഹസിച്ചിരുന്നു. രാഹുല്‍ കശ്മീരിലെത്തുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പോകുന്നിടത്ത് കോണ്‍ഗ്രസ് തകരുന്നതാണ് പതിവെന്നുമാണ് ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button