KeralaNattuvarthaLatest NewsNewsIndia

ആദ്യമൊക്കെ മകനെ കുറിച്ച് ചോദിക്കുമ്പോൾ നല്ല സങ്കടം കാണും, പിന്നെ ശീലമായിക്കോളും: ഷാരൂഖിന് കോടിയേരിയുടെ ‘ഉപദേശം’

മക്കളെ നല്ല ഉപദേശങ്ങൾ കൊടുത്ത് വളർത്തൂ ഷാരൂഖ്

തിരുവനന്തപുരം: ലഹരിമരുന്ന് പാർട്ടിയ്ക്കിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനുമായി ബന്ധപ്പെട്ട വാർത്തകളെ ട്രോളി സോഷ്യൽ മീഡിയ. കൊടിയേരിയുമായി കൂട്ടിച്ചേർത്താണ് സാമൂഹ്യമാധ്യമങ്ങൾ ആര്യൻ ഖാന്റെ അറസ്റ്റിനെ അടയാളപ്പെടുത്തുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിരുന്നു.

 

Also Read:ഗൾഫ് രാജ്യങ്ങൾ നീണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം​ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ ഒരുങ്ങുന്നു

മീശമാധവൻ സിനിമയിലെ കൊച്ചിൻ ഹനീഫയുടെയും ജഗതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി, ‘ആളുകളൊക്കെ മകനെ കുറിച്ച് ചോദിക്കുമ്പോൾ നല്ല സങ്കടം കാണും, പിന്നെ ശീലമായ്ക്കോളും’ എന്ന ഡയലോഗോടെയാണ് ഏറ്റവും രസകരമായ ഒരു ട്രോൾ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ പ്രേക്ഷകരെ ഏറ്റവുമധികം ചിരിപ്പിച്ച രംഗം ഇപ്പോഴും ഒരു ചിരിയ്ക്കുള്ള വകയൊക്കെ പ്രേക്ഷകന് നൽകുന്നുണ്ട്.

 

അതേസമയം, മുംബൈ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി തെളിവുകളാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടത്ത്. അതില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പങ്കിനെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ആര്യന്റെ ലെന്‍സ് കെയ്‌സില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button