Latest NewsKeralaNattuvarthaNews

കോടിയേരിയും പിണറായിയും ജനങ്ങളോട് മാപ്പ് പറയണം, ഭേദഗതി നിയമത്തിന്റെ ആത്മാവിനെ തകര്‍ക്കും: എം.എം ഹസന്‍

കോഴിക്കോട്: ലോകായുക്തയില്‍ ഭേദഗതി വരുത്താനുള്ള കോടിയേരിയുടെയും പിണറായി വിജയന്റെയും നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി എം എം ഹസൻ. സംഭവത്തിൽ രണ്ടുപേരും ജനങ്ങളോട് മാപ്പ് പറയണമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു.

Also Read:‘ഹിന്ദി പഠിച്ചാലൊരു കുഴപ്പവും സംഭവിക്കില്ല’ : തമിഴ്നാട് സർക്കാരിനോട് ഹൈക്കോടതി

‘ഭേദഗതി നിയമത്തിന്റെ ആത്മാവിനെ തകര്‍ക്കുന്നതാണ്. ധൃതി പിടിച്ച്‌ എന്തിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഇത് അഴിമതി നിയമമാക്കാനുള്ള ഓര്‍ഡിനന്‍സാണ്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുത്. ഓര്‍ഡിനന്‍സിനെ യുഡിഎഫ് എതിര്‍ക്കും’, എം.എം ഹസന്‍ പറഞ്ഞു.

‘സോളാര്‍ കേസിലെ കോടതി വിധി സിപിഎമ്മിന് മുഖത്തേറ്റ അടിയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. ഉമ്മന്‍ ചാണ്ടിക്കെതിരായ പിണറായി സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു’, എം.എം ഹസന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button